എഴുകോൺ: ചക്ക അടർത്തുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. റെയിൽവേ ജീവനക്കാരൻ മരിച്ചു. കാക്കക്കോട്ടൂർ ഈലിയോട് മണി മന്ദിരത്തിൽ വിശ്വമൂർത്തിയാണ് (64) മരിച്ചത്. 29ന് ഉച്ചയ്ക്കായിരുന്നു അപകടം. പറമ്പിൽ ചക്ക അടർത്തുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്ക് എൽക്കുകയായിരുന്നു. തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. എസ്.എൻ.ഡി.പി യോഗം കാക്കക്കോട്ടൂർ 1107-ാം നമ്പർ ശാഖാ ഭരണ സമിതിയംഗമായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: ശ്യാം, വിപിൻ. മരുമകൾ ആര്യ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.