തിരുവനന്തപുരം: ലോക്ക് ഡൗണിൽ തുടർച്ചയായി ജോലി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ജനമൈത്രി പൊലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ബ്ലൂ ഇ.എച്ച്.ആർ എന്ന സ്ഥാപനവും ചേർന്നാണ് ആപ്പ് തയ്യാറാക്കിയത്. blueTeleMed എന്ന ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന ഈ സേവനം സൗജന്യമാണ്.
കൊറോണയെക്കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കു വേണ്ട നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിൽ ശേഖരിച്ചിരിക്കുന്ന ഡോക്ടർമാരുടെ പട്ടികയിൽ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടർ വീഡിയോ കാൾ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്‌ക്രിപ്ഷൻ നൽകും. തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നെങ്കിൽ ആപ്പിൽ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധനാ സമയത്ത് കാണിച്ച് യാത്ര തുടരാം.