mixer

കൽപ്പറ്റ: പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിൽ റോഡ് പ്രവൃത്തിയ്ക്കിടെ മിക്‌സർ മെഷീൻ മറിഞ്ഞതിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു. തമിഴ്‌നാട് ഈറോഡ് സ്വദേശി ചെങ്ങളം ശിവരാജിനാണ് (50) ദാരുണാന്ത്യം.

റോഡരികിൽ കോൺക്രീറ്റ് മിശ്രിതം ഇറക്കികൊണ്ടിരിക്കെ പെട്ടെന്ന് മെഷീൻ തെന്നിമാറിയായിരുന്നു അപകടം. മെഷിനിന്റെ അടിയിൽ അകപ്പെട്ട ശിവരാജിനെ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രണ്ടു ജെ.സി.ബി ഉപയോഗിച്ച് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

കോൺക്രീറ്റ് മിശ്രിതം മുഴുവൻ ശിവരാജിന്റെ മേൽ പതിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.