മീനങ്ങാടി: ബ്ലഡ് ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന അസീന തെക്കേകുനി സുമനസുകളുടെ സഹായം തേടുന്നു. ഏഴു വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. ശരീരത്തിലെ മജ്ജ മാറ്റിവക്കൽ ശാസ്ത്രക്രിയയാണ് ഇനി വേണ്ടത്. തിരുവനന്തപുരം ആർ സി സി ഹോസ്പിറ്റലിലാണ് ഈ ചികിത്സ ഉള്ളത്. ഇതിന് 35 ലക്ഷം രൂപയോളം ചിലവ് വരും. ഇവർക്കായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ രക്ഷാധികാരിയായും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ലിസി പൗലോസ് ചെയർമാനായും, കെ.സി.രഘു കൺവീനറായും, പി.കെ.ജ്യോതിഷ് ട്രഷറർ ആയും ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.മീനങ്ങാടി കനറാ ബാങ്കിൽ ഒരു അക്കൗണ്ട് അസീനയ്ക്കായി ആരംഭിക്കുകയും ചെയ്തു. അക്കൗണ്ട് നമ്പർ: 0827101038775, IFSC:CNRB0000827. 9ന് രാവിലെ 5 മുതൽ രാത്രി 9 വരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ കളക്ഷൻ നടത്തുന്നുണ്ട്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്യും.