rajan

മാനന്തവാടി: മകൾക്കു വേണ്ടി വിദ്യാഭ്യാസ വായ്പ എടുത്തതിന് ബാങ്കിന്റെ റവന്യു റിക്കവറി നോട്ടീസ് വന്നതിനു പിറകെ കർഷകൻ പയ്യമ്പള്ളി കാടംകൊല്ലി മങ്ങപ്പാറ രാജൻ (52) ജീവനൊടുക്കി. വീടിന് സമീപത്തെ തോട്ടത്തിലാണ് രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാനറ ബാങ്ക് പയ്യമ്പള്ളി ശാഖയിൽ നിന്നുള്ള നോട്ടീസ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി.

ഭാര്യ: രാധ. മക്കൾ: രജിത, രജീഷ്, രസ്‌ന. മരുമക്കൾ: ഷിനോദ്, രതീഷ്‌.