വെളളമുണ്ട: വയനാട് ജില്ലയിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ മൊതക്കര ഭാഗത്തും മറ്റും കൊവിഡ്19

സ്ഥിരീകരിച്ചു എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി ജനങ്ങളിൽ പരിഭ്രാന്തി സ്യഷ്ടിച്ചതിന് വാരാമ്പറ്റ

പന്തിപൊയിൽ ഈന്തൻ വീട്ടിൽ പോക്കറിന്റെ മകൻ ഹാരിസിനെ (38) കേരള പൊലീസ് ആക്ട് പ്രകാരം വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. വ്യാജപ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.