മാനന്തവാടി: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴി ഇറച്ചി വില കാര്യമായി കുറഞ്ഞിട്ടും ആനുപാതികമായി വിലക്കുറവ് ഇല്ലാതെ മാനന്തവാടി. കോവിഡ് സ്ഥിരീകരിച്ചതോടെ വയനാടിന് ചേർന്നുള്ള തമിഴ്‌നാട്, കർണാടക പ്രദേശങ്ങളിലും വില കുത്തനെ കുറഞ്ഞിട്ടുണ്ട്.
ഒരു കിലോ കോഴി ഇറച്ചി വില 40 രൂപവരെയായി പലയിടത്തും കുറഞ്ഞിരുന്നു. തരുവണ,നാലാംമൈൽ, അഞ്ചാംമൈൽ തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ 40
മുതൽ 70 രൂപ വരെയാണ് കോഴിയിറച്ചി വില. എന്നാൽ മാനന്തവാടിയിൽ 90 മുതൽ 100 രൂപ വരെ വിലയ്ക്കാണ് കോഴി ഇറച്ചി വിൽപന നടത്തുന്നത്.
മുൻകാലങ്ങളിലും ജില്ലയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന വിലയാണ് നഗരത്തിൽ കോഴി ഇറച്ചിക്ക്. അതേസമയം ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ എല്ലായ്‌പോഴും വില ടൗണിലേതിനേക്കാൾ കുറവുമാണ്.
ഉപഭോക്താക്കളെ വ്യാപാരികൾ ചൂഷണം ചെയ്യുകയാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മുൻപ് നഗരസഭ കോഴി വ്യാപാരികളുടെ യോഗം വിളിച്ച് വില ഏകീകരിക്കാൻ നിർദേശിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല.