കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 10 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ 56 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒരാൾ ആശുപത്രിയിലും മറ്റുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങൾ, കൺട്രോൾറൂം ആരോഗ്യ വകുപ്പിന്റെ രോഗ പര്യവേക്ഷണ കേന്ദ്രമായ ഐ.ഡി.എസ്.പി (04936 206606, 205606) തുടങ്ങിയവയിൽ അറിയിക്കാം. ഇവർ 14 ദിവസം വീടുകളിൽ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയുകയും വേണം. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണം. ആരോഗ്യ വകപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. നേരിട്ട് ആശുപത്രികളിൽ പോകരുതെന്ന് ഡി.എം.ഒ അറിയിച്ചു. 13 സാമ്പിളുകൾ ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചതിൽ ഒമ്പത്‌ പേരുടെ ഫലം നെഗറ്റീവാണ് നാല്‌പേരുടെ ഫലം കിട്ടാനുണ്ട്.