മാനന്തവാടി:കൊറോണ വ്യാപനം തടയുന്നതിന് സർക്കാരിന്റെ നിർദ്ദേശ പ്രകാരം മലബാർ ദേവസ്വം കമ്മീഷണറുടെ സർക്കുലർ അനുസരിച്ച് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനം മുതലായ ഭക്തജനങ്ങൾ കൂടിനിൽക്കുന്ന വിശേഷാൽ പരിപാടികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തി വെച്ചിരിക്കുന്നതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഒാഫീസർ അറിയിച്ചു.പൂജാസമയങ്ങളിലും ബലികർമ്മം ചെയ്യുന്ന സ്ഥലത്തും കൂട്ടം കൂടിനിൽക്കാതെ ഒരു അകലം സ്വയം ഉണ്ടാക്കി വേണ്ട ജാഗ്രത പാലിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അധികൃതർ പറഞ്ഞു.