പനമരം: കോഴവാങ്ങി നിയമനം നടത്തുന്ന അഞ്ചുകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിടണമെന്ന് സി.പി.എം അഞ്ചുകുന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മാർച്ച് 14 ന് നിയമനത്തിനായി നടത്തിയ എഴുത്തുപരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്ന് യു.ഡി.എഫിനുള്ളിൽ തന്നെ ആരോപണമുയരുകയും യൂത്ത്‌ലീഗ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മുൻപ് ബാങ്കിൽ അനധികൃത നിയമനം വഴി ജോലി ചെയ്തിരുന്നയാളെ ജോയിന്റ് രജിസ്ട്രാർ പിരിച്ച് വിട്ടിരുന്നു.ഇതേ ആളെത്തന്നെ വീണ്ടും നിയമിക്കുവാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു. കെ.രാഘവൻ, പി.കെ.ബാലസുബ്രമണ്യൻ, കെ.മൂസ എന്നിവർ സംസാരിച്ചു.