മാനന്തവാടി: വിൽപ്പനയ്ക്കായി കരുതിയ കഞ്ചാവുമായെത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. ദാസനക്കര കൂനംകുന്നേൽ അലക്‌സ് (20) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നാർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും, തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ബാവലി ചേകാടിക്ക് സമീപം വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ച് നിരവധി പരാതികൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി. തിരുനെല്ലി പൊലീസ് ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സിവിൽ പൊലീസ് ഓഫീസർ റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.