മാനന്തവാടി: മാനന്തവാടി ഡിപ്പോയിൽ നിന്ന് കർണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള കെ.എസ്.ആർ.ടിസി സർവ്വീസുകൾ നിർത്തിവെച്ചു. കുടക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ സംവിധാനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അതത് സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാനന്തവാടി ഡിപ്പോയിൽ നിന്ന് മൈസൂർ, കോയമ്പത്തൂർ സർവ്വീസുകൾ ഉണ്ടായിരിക്കില്ല. കുട്ട സർവ്വീസുകൾ തോൽപ്പെട്ടി വരെ പോയി തിരിച്ച് വരും.