മേപ്പാടി: കൊറോണയുടെ മറവിൽ തോട്ടം തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നതായി പരാതി. ഹാരിസൺസ് മലയാളം പ്ലാന്റേഷൻ കമ്പനിയുടെ അരപ്പറ്റ എസ്‌റ്റേറ്റിലെ അഞ്ച് ഡിവിഷനിലെ തൊഴിലാളികളോടാണ് ഇന്ന് മുതൽ 24 വരെ ജോലിക്ക് വരേണ്ടതില്ലെന്ന് മനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ജില്ലാ ലേബർ ഓഫീസർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് തൊഴിലാളികൾക്ക് ജോലി നിഷേധിക്കുന്ന ദിവസങ്ങളിലെ വേതനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വയനാട് തോട്ടം തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി പി.കെ.മൂർത്തി ലേബർ ഓഫീസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.