thermal
രാഹുൽ ഗാന്ധി എം.പിയെ പ്രതിനിധീകരിച്ച് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ എന്നിവർ ചേർന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ളയ്ക്ക് തെർമ്മൽ സ്‌കാനറുകൾ കൈമാറുന്നു

കൽപ്പറ്റ: ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി രാഹുൽഗാന്ധി എം.പി തെർമ്മൽ സ്‌കാനറുകൾ ജില്ലാ ഭരണകൂടത്തിന് എത്തിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ എന്നിവർ ജില്ലാ കളക്ടർ അദീല അബ്ദുള്ളയ്ക്ക് തെർമ്മൽ സ്‌കാനറുകൾ കൈമാറി. 30 തെർമ്മൽ സ്‌കാനറുകളാണ് എത്തിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും തെർമൽ സ്‌കാനറുകൾ നൽകിയിട്ടുണ്ട്.

ഹാൻഡ് വാഷ്,സാനിറ്റൈസറുകൾ,മാസ്‌ക് എന്നിവയും ഉടനെ എത്തിക്കുമെന്ന് എം.പി അറിയിച്ചിട്ടുണ്ട്.