കൽപ്പറ്റ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുളള ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിയതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ കെ.മുരളി അറിയിച്ചു. പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രം നടത്തും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങൾ ദർശനം നടത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ക്ഷേത്ര ഭരണാധികാരികൾക്ക് നിർദേശം നൽകി.