കൽപ്പറ്റ: കള്ള്ഷാപ്പ് ലേലത്തിനിടെ വയനാട് ജില്ലയിൽ യൂത്ത് കോൺഗ്രസ്,എം.എസ്.എഫ് പ്രതിഷേധം. വയനാടുൾപ്പെടെ സംസ്ഥാനത്ത് അഞ്ചിടത്താണ് കള്ള് ഷാപ്പ് ലേലം നടന്നത്. കൽപ്പറ്റ സിവിൽ സ്‌റ്റേഷനിലെ എ.പി.ജെ ഹാളിൽ നടന്ന ജില്ലയിലെ മൂന്ന് റെയിഞ്ചുകളിലെ കള്ളു ഷാപ്പു ലേലം നടക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ്,എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനേയും പൊലീസ് അറസ്റ്റ് ചെയ്തു.ലേലം നടപടികളുടെ ആദ്യ ഘട്ടത്തിലും ജില്ലകളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു.