കൽപ്പറ്റ: കൊറോണ രോഗം സാമൂഹ്യ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷ സംവിധാനമില്ലാത്തതിനെ തുടർന്ന് വയനാട് ജില്ലയിലെ സ്വകാര്യബസ് മേഖലയിലെ മുഴുവൻ തൊഴിലാളികളും ഇന്ന് (മാർച്ച് 24) മുതൽ തൊഴിലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ എം.എസ്.സുരേഷ് ബാബു സി.ഐ.ടി.യു, പി.പി.ആലി ഐ.എൻ.ടി.യു.സി, ഹരിദാസൻ ബി.എം.എസ്, ഇ.ജെ.ബാബു എ.ഐ.ടി.യു.സി എന്നിവർ സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു.