കൽപ്പറ്റ: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് മുതൽ വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് വിശ്രമമില്ല. രാപകൽ വ്യത്യാസമില്ലാതെയാണ് അവർ ഒാടി നടന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോക്ടർ കൂടിയായതിനാൽ കൊവിഡിന്റെ എല്ലാ വശങ്ങളെക്കുറിച്ചും നന്നായിട്ടറിയാം. ദിവസവും മീറ്റിംഗ്, മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോൺഫ്രറൻസിംഗം, സന്ദർശനങ്ങൾ, ദിവസവും മാദ്ധ്യമ പ്രവർത്തകരുമായുള്ള ബ്രീഫിംഗ് അങ്ങനെ തിരക്കോട് തിരക്കാണ്. അതിരാവിലെ ക്യാമ്പ് ഹൗസിൽ നിന്നിറങ്ങിയാൽ തിരിച്ചെത്തുന്നത് അർദ്ധരാത്രിയിൽ.
രണ്ട് സംസ്ഥാന അതിർത്തികളാണ് വയനാട് പങ്കിടുന്നത്. അതികൊണ്ട് തന്നെ തലവേദനകൾ ഏറെയാണ്. ദിവസവും ആയിരണക്കിന് ആളുകളാണ് അതിർത്തിയിലൂടെ വയനാട്ടിലേക്ക് പ്രവേശിക്കുന്നത്. ഇവരിൽ രോഗബാധിതരില്ലെന്ന് ഉറപ്പാക്കണം. ഉണ്ടെങ്കിൽ വേണ്ട മുൻകരുതലുകളെടുക്കണം. വലിയെരു ടീമൂം കളക്ടർക്കൊപ്പമുണ്ട്.
സംസ്ഥാനത്തെ എല്ലാം ജില്ലകളിലെയും ജനങ്ങൾ വയനാട്ടിലുണ്ട്. ഒപ്പം രാജ്യത്തിൻ്റെയും. അത് കൊണ്ട് തന്നെ പരിശോധനകളും കർശനമാണ്. വയനാട്ടിലെ മുഴുവൻ സർക്കാർ വകുപ്പുകളുടെയും ജനങ്ങളുടെയും പിന്തുണയാണ് ഡോ. അദീലയ്‌ക്ക് ആത്മധൈര്യം പകരുന്നത്.