കൽപ്പറ്റ:സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണും വയനാട് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ യുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ച കൽപ്പറ്റ എസ്.ഐ അബ്ബാസലിയേയും, സംഘത്തെയും മർദ്ദിച്ചതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് മാണ്ടാട് കുഞ്ഞുണ്ണിപ്പടി പിലാക്കൽ വീട്ടിൽ ഷിഹാബുദീൻ (30) നെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് മുട്ടിൽ മാണ്ടാട് കുഞ്ഞുണ്ണിപടിയിൽ ആളുകളോട് പിരിഞ്ഞുപോവുവാൻ പറയുന്നതിനിടെ ഷിഹാബുദീൻ അത് നിഷേധിച്ചു കൊണ്ട് പൊലീസുകാരോട് തട്ടിക്കയറുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും എസ്.ഐ.യെയും പൊലീസുകാരെയും മർദ്ദിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.