കൽപ്പറ്റ: അബുദാബിയിൽ നിന്ന് വയനാട്ടിലെത്തിയ ഇൗ 48-കാരന്റെ ജാഗ്രതയെ നമിക്കുകയാണ് ഇപ്പോൾ നാട്ടുകാരൊക്കെയും.
യാത്രയ്ക്കിടെ കൊറോണ ലക്ഷണമുണ്ടെന്ന് തോന്നിയ ഉടൻ തന്നെ അദ്ദേഹം വീട്ടുകാരെ അറിയിച്ചു. വീട്ടിലേക്ക് വരുന്ന സാഹചര്യത്തിൽ എല്ലാവരോടും അവിടെ നിന്ന് മാറാനും ആവശ്യപ്പെട്ടു. 22ന് രാവിലെ ഒൻപത് മണിയോടെയാണ് ഇദ്ദേഹം എയർപാേർട്ടിൽ നിന്ന് കാറിൽ തൊണ്ടർനാട് പഞ്ചായത്തിലെ വീട്ടിലേക്ക് പുറപ്പെട്ടത്. വഴിയ്ക്കിടയിൽ എവിടെയും ഇറങ്ങുകയോ ആരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്തില്ല. വീട്ടിലെത്തിയ ഇദ്ദേഹത്തെ പരിശോധിച്ച് തൊണ്ടർനാട് പി. എച്ച്. എസിയിലെ ഡോക്ടറും മാതൃകാപരമായാണ് കാര്യങ്ങൾ നീക്കിയത്. എഴുതി വിവരങ്ങൾ ചോദിച്ചിറിഞ്ഞ ശേഷം പരിശോധനയ്ക്ക് സാമ്പിളടുക്കുകയായിരുന്നു.
അതിനിടയ്ക്ക് ഭാര്യയും കുട്ടികളും അയൽപക്കത്ത് തന്നെയുളള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. മൂന്ന് നേരത്തെ ഭക്ഷണം ഇവിടെ നിന്ന് ഇവർ വീടിന്റെ പുറത്ത് എത്തിക്കും. വെറും മൂന്ന് പേർ മാത്രമെ ഇദ്ദേഹവുമായി ഇടപഴകിയിരുന്നുള്ളൂ. കരിപ്പൂർ എയർപോർട്ടിൽ നിന്ന് എത്തിച്ച ടാക്സി ഡ്രൈവർ, സാമ്പിൾ പരിശോധിക്കാൻ ഇദ്ദേഹത്തോടൊപ്പം പോയ സഹോദരൻ, പിന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ എന്നിവരാണ് ഈ മൂന്നു പേർ. പല പല
ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന വയനാട്ടുകാരായ അഞ്ചു പേരും നിരീക്ഷണത്തിലാണ്.
മറ്റു പലരുടെയും കാര്യത്തിൽ അധികൃതർ അനുഭവിച്ച വേവലാതിക്ക് ഇദ്ദേഹത്തിന്റെ കാര്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. ഒരു റൂട്ട് മാപ്പ് പോലും തയ്യാറാക്കേണ്ടി വന്നില്ല.