arrest

മാനന്തവാടി: നിരോധനാജ്ഞ ലംഘിച്ച് കുർബാന നടത്തിയ ചെറ്റപ്പാലം മിഷണറീസ് ഒഫ് ഫെയ്‌ത്ത് മൈനർ സെമിനാരിയിലെ വികാരി ഫാ. ടോം ജോസഫ് ഉൾപ്പെടെ പത്തു പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. അസി.വികാരി ഫാദർ പ്രിൻസ്, ബ്രദർ സന്തോഷ്, സിസ്റ്റർമാരായ സന്തോഷ, നിത്യ, മേരി ജോൺ, ഒപ്പമുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിൻ, മിഥുൻ എന്നിവരും അറസ്റ്റിലായി. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം. നിരോധനാജ്ഞ ലംഘിച്ചതിനുള്ള കേസിനു പുറമെ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് (2020) പ്രകാരവും നടപടി സ്വീകരിക്കുമെന്ന് സി.ഐ പറഞ്ഞു. രണ്ടു വർഷം തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.