മാനന്തവാടി: നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരിൽ വയനാട്ടിൽ നിന്ന് 2 പേർ. കൽപ്പറ്റ സ്വദേശിയും, മാനന്തവാടിയിലെ കച്ചവടക്കാരനായ കണ്ണൂർ സ്വദേശിയുമാണ് മാർച്ച് 7 ന് സമ്മേളനത്തിന് പോയി 11ന് തിരിച്ചെത്തിയത്. എന്നാൽ 20 ദിവസം പിന്നിട്ടപ്പോൾ ഇരുവർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് അറിയുന്നത്.
ഇവരെ കൂടാതെ മാനന്തവാടിയിലെ മറ്റൊരു കച്ചവടക്കാരനായ കണ്ണൂർ സ്വദേശി കണ്ണൂരിൽ നിന്ന് പോയതായി റിപ്പോർട്ടുണ്ട്.
ഈ സമ്മേളനത്തിൽ പങ്കെടുത്ത 7 പേർ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. 24 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും, രോഗലക്ഷണങ്ങളുമായി 300ലേറെ പേർ ആശുപത്രിയിലെത്തുകയും ചെയ്തിട്ടുണ്ട്.
സമ്മേളനത്തിൽ എത്രപേർ പങ്കെടുത്തുവെന്ന കൃത്യമായ വിവരമില്ലെന്നും രണ്ടായിരത്തോളം ആളുകൾ ഉണ്ടായിരിക്കാമെന്നാണ് അനുമാനമെന്നും അധികൃതർ പറയുന്നു.