ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താറാവുകൾക്ക് ആവശ്യമായ തീറ്റ ലഭിക്കാത്ത പ്രശ്നത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പു നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
താറാവ് കർഷകരുടെ പരാതി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം ചർച്ച ചെയ്തത്. കളക്ടറിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
--