ആലപ്പുഴ:സർക്കാർ ആവശ്യപ്പെട്ടാൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ ഹൗസ് ബോട്ടുകൾ വിട്ടുനൽകാമെന്ന് ആൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് സമിതി ടൂറിസം വകുപ്പ് മന്ത്രിയെയും ജില്ലാ കളക്ടറെയും അറിയിച്ചു. കൊറോണയെക്കുറിച്ചുള്ള ആശങ്കകൾ പടർന്നതോടെ ആലപ്പുഴയിലെ ഹൗസ്ബോട്ട് ടൂറിസം നിലച്ചിരിക്കുകയാാണെന്നും സമിതി സെക്രട്ടറി കെവിൻ റൊസാരിയോ അറിയിച്ചു.