ആലപ്പുഴ:പ്രതിസന്ധിലായ മത്സ്യ മേഖലയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും ജന സെക്രട്ടറി ടി.രഘുവരനും ആവശ്യപ്പെട്ടു. മത്സ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്റി പ്രഖ്യാപിച്ച കൊറോണ പാക്കേജിൽ അതൊന്നും ഉൾപ്പെടുത്തിയില്ല.കയറ്റുമതിക്കാർ വിഹിതം അടക്കാത്തത് മൂലം മത്സ്യ തൊഴിലാളി ക്ഷേമനിധിയുടെ സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.