ആലപ്പുഴ:മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് അനുവാദം നൽകി 27ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി ധീവരസഭാ ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു. ധീവരസഭ, കേരള ഫിഷറീസ് ഫെഡറേഷൻ ,എസ്.ടി.യു അടക്കമുള്ള മത്സ്യത്തൊഴിലാളി സംഘടനകൾ ഉത്തരവിനെ എതിർത്തിരുന്നു. അർഹതപ്പെട്ട 7 മാസത്തെ പെൻഷൻ കൊടുത്തും സാമ്പത്തിക പാക്കേജ് നടപ്പാക്കിയും മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ദിനകരൻ ആവശ്യപ്പെട്ടു.