ആലപ്പുഴ: തൊഴിൽ ചെയ്യാനാവാതെ ബുദ്ധിമുട്ടിലായ കടൽ, കായൽ അനുബന്ധ മേഖലകളിലെ മുഴുവൻ തൊഴിലാളികൾക്കും പതിനായിരം രൂപയിൽ കുറയാത്ത സാമ്പത്തിക സഹായം നൽകണമെന്ന് മത്സ്യത്തൊഴിലാളി മസ്ദൂർസംഘ് (ബി.എം.എസ്) ജില്ലാ പ്രിസിഡന്റ് അഭിലാഷ് ബേർളി, സെക്രട്ടറി കെ.എസ്.പ്രദീപ് എന്നിവർ ആവശ്യപ്പെട്ടു.