ആലപ്പുഴ: ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ഭക്ഷ്യ സാമഗ്രികൾ എത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
ഉത്തരേന്ത്യക്കാർക്ക് അനുയോജ്യമായ ഭക്ഷ്യവസ്തുക്കളാണ് റവന്യു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ ക്യാമ്പുകളിൽ എത്തിക്കുന്നത്. ചെറുപയർ, കടല , പരിപ്പ്, ഉഴുന്ന്, തേയില, വെളിച്ചെണ്ണ, ആട്ട, കിഴങ്ങ്, സവോള ഉൾപ്പെടെ 13 ഭക്ഷ്യ ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസിൽ നിന്നുള്ള വിതരണത്തിന് എൽ.ആർ തഹസിൽദാർ സി. പ്രേംജി നേതൃത്വം നൽകി.