ആലപ്പുഴ: കൊവിഡ് 19 നിയന്ത്രണത്തിന് ആയുർവേദത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുവാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിന് പിന്തുണയുമായി ആയുർവേദ ഹോസ്‌പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ. ബാഹ്യമായ സൂക്ഷ്മാണു നശീകരണത്തിന് ധൂപനദ്രവ്യങ്ങളും രോഗചികിത്സയ്ക്ക് ആയു‌ർവേദ ഔഷധങ്ങളും ഉപയോഗിക്കാം. ആയുർവേദത്തിലൂടെ പൊതുവായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് ഏത് പകർച്ചവ്യാധിയുടെയും വ്യാപനം നല്ലൊരളവുവരെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് എ.എച്ച്.എം.എ ജില്ലാ പ്രസിഡന്റ് ഡോ.രവികുമാർ കല്യാണിശേരിൽ, സെക്രട്ടറി ഡോ.ഷിനോയ് രാജ് എന്നിവർ പറഞ്ഞു.