kvves

വ്യാപാരികൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു

ചാരുംമൂട്: ലോക്ക് ഡൗണി​ൽ കഷ്ടത്തിലായ ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങായി കെ.വി.വി.ഇ.എസ് ചാരുംമൂട് യൂണിറ്റ് സാമ്പത്തിക സഹായം വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ യൂണിറ്റ് ട്രഷറർ എബ്രഹാം പറമ്പിലിന്റെ വസതിയിൽ വിതരണം ചെയ്യും. ചാരുമൂട് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ള എല്ലാ വ്യാപാരികൾക്കും സാമ്പത്തിക സഹായം നൽകുമെന്നും അംഗങ്ങൾ നിയമം പാലിച്ചും സമയം ക്രമീകരിച്ചും തുക കൈപ്പറ്റണമെന്നും യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ അറിയിച്ചു. യൂണിറ്റ് ഭാരവാഹികളായ എം എസ് സലാമത്ത്, എം ഷറഫുദീൻ , ബാബു സരസ്വതി, ചന്ദ്ര ബാബു എന്നിവർ പങ്കെടുത്തു. മുന്നൂറോളം വ്യാപാരികൾക്കാണ് സഹായം ലഭിക്കുന്നത്.


അറിയിപ്പ് വരുന്നതുവരെ വ്യാപാരികൾ വാടക കൊടുക്കേണ്ട

ചാരുംമൂട്: കൊവിഡ് -19നെ തുടർന്ന് ദീർഘനാളായി കടകൾ അടച്ചിടേണ്ട സാഹചര്യം പരിഗണിച്ച് ഇനിയൊരറിയിപ്പു ഉണ്ടാകുന്നത് വരെ വ്യാപാരികൾ കെട്ടിട ഉടമകൾക്ക് വാടക നൽകേണ്ടതില്ലെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ചാരുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപാരികൾക്കുള്ള സാമ്പത്തിക സഹായ വിതരണം നടത്തുകയായി​രുന്നു അദ്ദേഹം.