ആലപ്പുഴ: കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 8049പേർ. ആറുപേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. നാലു പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട്പേർ ഹരിപ്പാട് ആശുപത്രിയിലുമാണ്. 1090പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇതോടെ ഹോം ക്വാറന്റൈനിലുള്ളവരുടെ എണ്ണം 8043 ആയി. ഇന്നലെ പരിശോധനയ്ക്കായി 16 സാമ്പിളുകൾ അയച്ചു. ഫലം അറിഞ്ഞ 24സാമ്പിളുകളും നെഗറ്റീവ് ആണ്. 20 എണ്ണത്തിന്റെ ഫലം വരാനുണ്ട്.