sinil

മാവേലിക്കര : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ തെക്കേക്കര മേഖലയുടെ നേതൃത്വത്തിൽഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഭക്ഷണപ്പൊതികൾ കൈമാറും. യോഗം മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജൻ, ശ്രീജിത്ത്, സുരേഷ് പള്ളിക്കൽ, വിനോദ്, മോഹനൻ, രാധാകൃഷ്ണൻ, വിജയൻ സി.വി, ലത സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകും.