മാവേലിക്കര : അർഹരായവർക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നും എത്തിക്കുന്നതിനും അന്യസംസ്ഥാന തൊഴിലാളികൾക്കും തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിനുമായി എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയൻ ഹെൽപ്പ് ഡെസ്ക് തുടങ്ങിയതായി അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അറിയിച്ചു. നമ്പർ: 9447747777, 9496095844.

കോട്ടത്തോട്, യൂണിയൻ ഓഫീസ് കെട്ടിടം, പഞ്ചാബ് നാഷണൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങൾ യൂത്ത്മൂവ്മെൻ്റ് പ്രവത്തകർ അണുവിമുക്തമാക്കി.