മാവേലിക്കര : കേരള അതിർത്തി പാതകൾ കർണാടക സർക്കാർ മണ്ണിട്ട് തടസ്സപ്പെടുത്തിയ വിഷയം പരിഹരിക്കാൻ പ്രധാനമന്ത്രി അടിയന്തരമായി കേന്ദ്രം ഇടപെടണമെന്ന് ബി.ഡി .ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ആവശ്യപ്പെട്ടു.
.സുഗമമായ ചരക്കു നീക്കം ഇല്ലാതെ പോയാൽ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ അവശ്യസാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകും. ലോക്ക് ഡൗൺ കഴിഞ്ഞ് എട്ടുദിവസം പിന്നിട്ടപ്പോൾ ആവശ്യത്തിന് സാധനം കിട്ടാത്ത അവസ്ഥയാണുള്ളത്. രാജ്യം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ സംസ്ഥാനങ്ങൾ തമ്മിൽ ഉദാരസമീപനവും അനുകമ്പയും പ്രകടിപ്പിക്കേണ്ടതാണ്. ഇതിന് വിരുദ്ധമായ സമീപനമാണ് കർണ്ണാടക സർക്കാരിന്റേതെന്നും സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.