കായംകുളം: അത്താഴപട്ടിണി ഒഴിവാക്കാൻ അത്താഴ കട ഒരുക്കി സി.പി.ഐ മണ്ഡലം കമ്മിറ്റി. നഗരത്തിൽ ഹോട്ടലുകളും ബേക്കറികളെയും ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നവർക്കു അത്താണിയായാണ് കെ.പി.എ.സി ഓഡിറ്റോറിയത്തിൽ അത്താഴ കട ഒരുക്കിയിട്ടുള്ളത്. മണ്ഡലം സെക്രട്ടറി എ.എ റഹിം ഭക്ഷണം വിതരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർ, എൽ പി.എസിലെ അന്തേവാസികൾ നഗരത്തിലെ വഴിയോരങ്ങളിൽ കഴിയുന്നവർ, അതിഥി തൊഴിലാളികൾ, വീടുകളിലെ കിടപ്പ് രോഗികൾ എന്നിവർക്കുമാണ് ആഹാരം ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സി.പി.ഐയുടെയും എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് വിഭാഗം പാർട്ടി സഖാക്കളും ആശുപത്രിയിലെ രോഗികൾക്കും ജിവനക്കാർക്ക് വിവിധ മേഖലകളിലുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും നഗരത്തിങ്ങളിൽ ഭക്ഷണ കിറ്റുകൾ ആവശ്യമുളളവർക്കുവിതരണം ചെയ്തു വരുന്നു. പരമാവധി ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഗവൺമെന്റ് പ്രഖ്യാപിക്കുന്ന സമയം വരെ ആഹാരം വിതരണം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ അഡ്വ.എ.ഷാജഹാൻ, അഡ്വ.എ.അജികുമാർ, കെ.ജി.സന്തോഷ് ,ഭരണിക്കാവ് മണ്ഡലം സെക്രട്ടറി വി പ്രശാന്തൻ, അഡ്വ.സി.എ.അരുൺകുമാർ, അഡ്വ.എ.ഷിജി. ടി.എ.നസിർ തുടങ്ങിയവർ പങ്കെടുത്തു.