ആലപ്പുഴ : വിധവ പെൻഷൻ ലഭിച്ചു കൊണ്ടിരുന്നവർക്ക്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന കാരണത്താൽ പെൻഷൻ നിഷേധിക്കരുതെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. സാങ്കേതികത്വം പറഞ്ഞ് അർഹരായവരുടെ പെൻഷൻ നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹമാണ്.