ആലപ്പുഴ:കോവിഡ് 19ന്റെ പ്രതിരോധ പ്രർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഏർപ്പെടുത്തുവാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് കുറഞ്ഞ വേതനം ലഭിക്കുന്നവരെ ഒഴിവാക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കിന്നിൽ സുരേഷ് എം.പി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. എൽ.ഡി ക്ലാർക്ക് മുതൽ താഴോട്ടുള്ള ജീവനക്കാരെ സാലറി ചലഞ്ചിന്റെ പരിധിയിൽ കൊണ്ടുവരരുത്.
കൊവിഡ്-19 പ്രതിരോധത്തിന് വേണ്ടി സമാഹരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മാറ്റി പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.