അമ്പലപ്പുഴ: തകർന്നു വീണ വീട്ടിൽ നിന്ന് ഗൃഹനാഥൻ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് തകഴി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പടഹാരം കാട്ടിൽ പീടികയ്ക്ക് സമീപം കന്നേക്കോണിൽ സന്തോഷ് കുമാറിന്റെ വീടാണ് ഇടിഞ്ഞ് വീണത്. വലിയ ശബ്ദം കേട്ട് ഉണർന്ന സന്തോഷ് അടുക്കള വഴി ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. കാലപ്പഴക്കം ചെന്ന വീടിൻ്റെ മേൽക്കൂര ദ്രവിച്ചതാണ് തകർന്നു വീഴാൻ കാരണമെന്ന് പറയുന്നു.സന്തോഷ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.