ആലപ്പുുഴ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തൊഴിലാളികൾക്കായി നിലവിലെ ആനുകൂല്യ വിതരണത്തിന് ഇളവുകൾ അനുവദിച്ചു. മന്ത്രിയുടെയും ചെയർമാന്റെയും നിർദേശ പ്രകാരമാണ് ക്ഷേമ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും മസ്‌റ്ററിംഗ് നടത്താൻ സാധിക്കാതിരുന്ന ബോർഡിലെ പെൻഷൻകാർക്ക് ഒരു മാസത്തെ പെൻഷൻ 1200 രൂപ അടിയന്തര ധന സഹായമായി അനുവദിക്കും.
രജിസ്റ്റർ ചെയ്തിട്ടുള്ളതും ഒരു വർഷത്തെ സർവീസ് ഉള്ളതുമായ അംഗ തൊഴിലാളികളുടെ ആശ്രിതർക്ക് ബോർഡ് അംഗീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ട മാരകരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ 2000 രൂപ വീതം ധനസഹായമായി ഒരു കുടുംബത്തിന് അനുവദിക്കും. ഒരു കുടുംബത്തിൽ നിന്ന് ഒന്നിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരാൾക്ക് മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. വെള്ളപേപ്പറിൽ അപേക്ഷ kbocwwbalp@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 8075900673 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അയക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.