ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 2019 - 20 സാമ്പത്തിക വർഷം പദ്ധതികളുടെ നൂറ് ശതമാനം തുകയും ചെലവഴിച്ചതായി പ്രസിഡന്റ് രജനി ജയദേവ് അറിയിച്ചു.
സഹയാനം- മാലിന്യമുക്ത ഭരണിക്കാവ്, വയോജന വാടികൾ, പട്ടികജാതി കോളനികളുടെ വികസനം - കോളനികളിൽ സൗരോർജ വഴിവിളക്ക്, തെങ്ങുകൃഷി പുനരുജ്ജീവനം , അംഗൻവാടി കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ തുടങ്ങി വ്യത്യസ്ഥങ്ങളായ പദ്ധതികളാണ് നടപ്പിലാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ എല്ലാ ഘടക സ്ഥാപനങ്ങൾക്കും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ ബ്ളോക്ക് പഞ്ചായത്ത് കൂടിയാണ് ഭരണിക്കാവ് . കേരളത്തിൽ ആദ്യമായി ബ്ലോക്ക് പഞ്ചായത്തുൾപ്പടെ എല്ലാ ഘടക സ്ഥാപനങ്ങൾക്കും ISO CERTIFICATION കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്ത് എന്ന പ്രത്യേകത കൂടി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന് അവകാശപ്പെട്ടതാണെന്ന് പ്രസിഡണ്ട് അറിയിച്ചു.