ആലപ്പുഴ: തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ നിർദ്ദേശപ്രകാരം മാവേലിക്കര പോസ്റ്റൽ ഡിവിഷൻ മൊബൈൽ പോസ്റ്റ് ഓഫീസ് ആരംഭിക്കുന്നു. ലോക്ക് ഡൗൺ കാലയളവിൽ ഇന്ത്യ പോസ്റ്റ് അവശ്യ സേവനങ്ങളിലൊന്നായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മറ്റ് മാർഗങ്ങൾ ഇല്ലാത്തവർക്ക് പോസ്റ്റൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് മൊബൈൽ പോസ്റ്റ് ഓഫീസിന്റെ ലക്ഷ്യം. നാളെ മുതൽ പ്രവർത്തനം തുടങ്ങുന്ന മൊബൈൽ പോസ്റ്റ് ഓഫീസ് ഓരോ പ്രദേശങ്ങളിലെത്തി നിശ്ചിത സമയത്ത് സേവനങ്ങൾ ലഭ്യമാക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും ജീവനക്കാർ സേവനങ്ങൾ നൽകുക. കായംകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് 9 മണിക്ക് ആരംഭിക്കുന്ന മൊബൈൽ പോസ്റ്റ് ഓഫീസ് നങ്ങ്യാർകുളങ്ങര 10.30വരെയും കാർത്തികപ്പള്ളി 11.45, തൃക്കുന്നപ്പുഴ ഒരുമണിവരെയും മുതുകുളം സൗത്ത് 2.30.
ഏപ്രിൽ 4ന് തെക്കേക്കര രാവിലെ10.30വരെയും ചാരുംമൂട് 11.45 നൂറനാട് ഒരുമണിവരെയും പടനിലം 2.30ഉം 7ന് രാവിലെ ചെറുകോൽ 10വരെയും ചെന്നിത്തല 11, മാന്നാർ 12.45, എണ്ണക്കാട് 2.15.
8ന് രാവിലെ കൊഴുവള്ളൂർ 11, വെൺമണി 2, 8ന് രാവിലെ കാരക്കാട് 11.30, മുളക്കുഴ 1.45വരെയും പ്രവർത്തിക്കും.