ചാരുംമൂട്: 2019 - 20 സാമ്പത്തിക വർഷം അനുവദിച്ച പദ്ധതി വിഹിതം 96.8ശതമാനം ചെലവഴിച്ച് മാവേലിക്കര താലൂക്കിലെ താമരക്കുളം ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തിയതായി പ്രസിഡന്റ് വി. ഗീത അറിയിച്ചു. ജില്ലയിലെ മൂന്ന് മാതൃകാ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തുകളിലൊന്നു കൂടിയാണ് താമരക്കുളം.
മാലിന്യനിർമ്മാർജ്ജനത്തിനായി നിരവധി പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കായിരുന്നു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് 34 അംഗ ഹരിത കർമ്മസേനയ്ക്കും രൂപം നൽകി.
ഹരിത കേരളം, ലൈഫ്, റോഡ് വികസനം, മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, പൈപ്പ് ലൈൻ നീട്ടൽ, വയോജന സംരക്ഷണം, പൊതു വിദ്യാലയ സംരക്ഷണം ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നു.

ഇപ്പോൾ കൊവിഡ് - 19 വ്യാപനം തടയുവാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലാണ് ഗ്രാമ പഞ്ചായത്ത് നടത്തിവരുന്നത്.