ചേർത്തല: ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആൾ കേരളാ ലൈറ്റ് ആൻഡ് സൗണ്ട് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.ശശിയപ്പനും,പ്രസിഡന്റ് എം.കെ.സോമനും ആവശ്യപ്പെട്ടു.
ജില്ലയിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ 5000ൽ അധികം ഓപ്പറേറ്റർമാരും അവരെ ആശ്രയിച്ച് 25000ൽ അധികം കുടുംബാംഗങ്ങളുമാണുള്ളത്.കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിൽപ്പെട്ട് ഉണ്ടായ നഷ്ടങ്ങൾക്ക് ഗവ.പ്രഖ്യാപിച്ച യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. കൊവിഡ് 19നെ തുടർന്ന് ഉത്സവങ്ങളും,പെരുന്നാളുമടക്കം എല്ലാ ആഘോഷങ്ങളും ഒഴിവാക്കി. ഇതുമൂലം ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും കുടുംബവും യാതൊരു വരുമാനവുമില്ലാതെ മുഴു പട്ടിണിയിലാ
ണെന്നും അവർ പറഞ്ഞു.