ar

പൂച്ചാക്കൽ : അരുക്കുറ്റി പഞ്ചായത്തിലെ കോവിഡ് 19 നെ പ്രതിരോധിക്കുവാൻ കോൺഗ്രസ് മണ്ഡലം കമ്മറ്റിയും യൂത്ത് കോൺഗ്രസും ചേർന്ന് യൂത്ത് കെയർ പദ്ധതി തുടങ്ങി. പഞ്ചായത്തിലെ 13 വാർഡുകളിലെ തെതിരെഞ്ഞെടുക്കപ്പെട്ട 90 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കായി ആരംഭിച്ച ഹെൽപ്പ് ഡെസ്ക്ക് മണ്ഡലം പ്രസിഡന്റ് വി.എ.അഷറഫ് ഉദ്ഘാടനം ചെയ്തു. ഇ കെ.കുഞ്ഞപ്പൻ, നൗഫൽ മുളക്കൽ, റഹ് മത്തുള്ള, എൻ.എം.ബഷീർ, ആസിഫ്, ഐജോ ഐസക്, അജ്മൽ, എന്നിവർ നേതൃത്വം നൽകി. ഹെൽപ്പ് ഡെസ്ക് നമ്പർ: 9846058188, 9846873 187.