ആലപ്പുഴ: ലോക്ക് ഡൗ
ണിനെത്തുടർന്ന് ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ 108 കേസുകൾ രജിസ്റ്റർ ചെയ്തു. 127പേർ അറസ്റ്റിലായി.
61വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്തു. വാഹനം ഓടിച്ചവരുടെ ലൈസൻസ് 6 മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യുവാനും നടപടി സ്വീകരിച്ചു. റോഡരികിൽ ആവശ്യമില്ലാതെ നിന്ന 14യുവാക്കൾക്ക് എതിരെയും കൂട്ടംകൂടി നിന്നതിന് 3കേസുകളിൽ18 പേർക്ക് എതിരേയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് 17 പേർക്ക് എതിരെയും, സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തതിന് 14 പേർക്ക് എതിരെയും ഉൾപ്പടെയാണ് 108കേസുകളെടുത്തത്.