ra

കുട്ടനാട്: കൊവിഡ്19ന്റെ പശ്ചാതലത്തിൽ ആരോഗ്യ, തദ്ദേശസ്വയംഭരണ റെവന്യു വകുപ്പ് അധികൃതർ ചേർന്ന് രാമങ്കരി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ വിവിധ ക്യാമ്പുകളിലായി മാറ്റിപാർപ്പിച്ചു.മാമ്പുഴക്കരിയിലെ വാഴക്കൂട്ടം ക്യാമ്പിൽ ഒരുമിച്ചു കഴിഞ്ഞുവന്ന നാപ്പതോളം വരുന്ന തൊഴിലാളികളെയാണ് രണ്ടു ക്യാമ്പുകളിലായി മാറ്റിപാർപ്പിച്ചത്. ഇവർക്ക് ആഹാരം പാചകം ചെയ്യുന്നതിന് ആവശ്യമായ ഗ്യാസും വെള്ളവും അധികൃതർ സജ്ജികരിച്ചു നൽകി .ഗ്രാമപഞ്ചായത്തംഗം സജീവ് ഉതുന്തറ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുരേന്ദ്രൻ, എസ് ബൈജുപ്രസാദ്, സുധീഷ്, വില്ലേജ് ഓഫീസർ അനിഷാ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് രാജേഷ്, വില്ലേജ് അസിസ്റ്റന്റ് സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.