ആലപ്പുഴ: വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കി കൺട്രോൾ റൂം സജ്ജം. നിരീക്ഷണത്തിലുള്ളവരെ മൂന്നു ദിവസത്തിൽ ഒരിക്കൽ കൺട്രോൾറൂമിലുള്ള സ്‌കൂൾ ഓഫ് നഴ്‌സിംഗ് വിദ്യാർത്ഥികൾ നേരിട്ട് വിളിച്ച് വിവരങ്ങൾ ശേഖരിക്കും.
ഓൺലൈൻ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ മറുപടികൾ രേഖപ്പെടുത്തും. ആരോഗ്യ വകുപ്പ് ഓരോന്നും പരിശോധിക്കും.കോളുകൾക്ക് മറുപടി തന്നാൽ മാത്രമേ കൃത്യമായ വിവരശേഖരണവും നിരീക്ഷണത്തിലിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് അവശ്യ നിർദേശങ്ങൾ നലൽകാനും കഴിയുകയുള്ളൂ.
രോഗ ലക്ഷണങ്ങൾ കൂടുതലുള്ളവരെ കൺട്രോൾ സെല്ലിൽ നിന്ന് തിരിച്ച് വിളിക്കും. വൈദ്യസഹായം അടക്കമുള്ളവ ഓൺലൈൻ ഡോക്ടർ സംവിധാനം വഴി നൽകും. നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ഒരു കുടക്കീഴിലാക്കി, സേവനങ്ങൾ വേഗത്തിലാക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് കൊവിഡ് കെയർ എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് .
പേക്ഷിതമാണ്.
ഓട്ടോമേറ്റഡ് ഐ.വി.ആർ സംവിധാനം
ഓട്ടോമേറ്റഡ് ഐ.വി.ആർ സംവിധാനം മുഖേന, ഒരാൾ നിരീക്ഷണത്തിലാകുന്നതു മുതൽ 14 ദിവസം തുടർച്ചയായി ഫോണിലൂടെ ബന്ധപ്പെടും. 0484 7136828 എന്ന നമ്പറിൽ നിന്നായിരിക്കും കോളുകൾ. കോൾ അറ്റൻഡ് ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ അതേ നമ്പറിലേക്ക് തിരിച്ചു വിളിച്ചും നിരീക്ഷണത്തിലുള്ളവർക്ക് മറുപടി രേഖപ്പെടുത്താം
ഒറ്റ ബട്ടണിൽ രോഗം അറിയിക്കാം
ചെറിയ തോതിൽ മാത്രം പനി, ജലദോഷം, തൊണ്ടവേദന, ചുമ, ഇവയിലേതെങ്കിലുമൊന്നോ ഒന്നിൽ കൂടുതലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒന്ന് അമർത്തുക.
ശക്തമായ പനി, ശരീരം വേദന, ചുമ, എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ രണ്ട് അമർത്തുക.
ഈ ലക്ഷണങ്ങൾക്കൊപ്പമോ അല്ലാതെയോ ശ്വാസതടസം, ചുമച്ചു തുപ്പുന്നതിൽ രക്തത്തിന്റെ അംശം, നെഞ്ചുവേദന എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ മൂന്ന് അമർത്തുക.
മേൽപ്പറഞ്ഞത് അല്ലാതെ എന്തെങ്കിലും അസുഖത്തിന്റെ ലക്ഷണം ഉള്ളവർ നാല് അമർത്തുക
ഒരു ലക്ഷണവും ഇല്ലെങ്കിൽ അഞ്ച് അമർത്തുക.
ഓപ്ഷൻസ് വീണ്ടും കേൾക്കാനായി പൂജ്യം അമർത്തണം