ആലപ്പുഴ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിന് ഇന്ന് വൈകിട്ട് നാലിന് ഉന്നതതല യോഗം വിളിച്ച് ചേർക്കാൻ ജില്ലാ കളക്ടറെ മന്ത്റി ജി.സുധാകരൻ ചുമതലപ്പെടുത്തി. ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനം,
അന്യസംസ്ഥാന തൊഴിലാളികളുടെ താമസം, ഭക്ഷണം, കുട്ടനാട്ടിലെ വിളവെടുപ്പ്,
ജില്ലയിലെ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം, യാത്രാ നിയന്ത്റണം, തുടങ്ങിയ കാര്യങ്ങൾ
യോഗത്തിൽ ചർച്ച ചെയ്യും.