ഹരിപ്പാട്: ഹരിപ്പാട് സ്വദേശിയായ യുവാവ് ദുബായിൽ ഷോക്കേറ്റു മരിച്ചു. കരുവാറ്റ അഞ്ചാം വാർഡിൽ കിഴക്കടത്ത് കിഴക്കതിൽ തമ്പാൻ മാത്യു -മോളി ദമ്പതികളുടെ മകൻ മനു എബ്രഹാം (27) ആണ് മരിച്ചത്. ദുബായിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്നലെ രാത്രി കരുവാറ്റയിലെ വീട്ടിലെത്തിച്ചു. സംസ്‍കാരം ഇന്ന് രാവിലെ 9ന് മങ്കുഴി യാക്കോബിർദാസ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . സഹോദരി: മിനു.