മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിൽ മസ്റ്ററിംഗ് നടത്തിയിട്ടും വിധവയ്ക്ക് പെൻഷൻ ലഭിച്ചില്ലെന്ന് പരാതി​. പുനർ വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ലഭിച്ചില്ലെന്ന തടസവാദം പറഞ്ഞാണ് പഞ്ചായത്ത് പെൻഷൻ നിഷേധിച്ചത്. വിധവാ പെൻഷൻ ലഭിക്കാത്തവരിൽ ഭൂരിപക്ഷവും അറുപത് വയസ് കഴിഞ്ഞവരാണ്. അറുപതു വയസ്സ് കഴിഞ്ഞ വിധവകൾക്ക് പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ആവശ്യമില്ലെന്ന വ്യവസ്ഥ പാലിക്കാതെയാണ് പെൻഷൻ നിഷേധിച്ചിരിക്കുന്നതത്രെ. ചെട്ടികുളങ്ങര പഞ്ചായത്തിലെ വിധവാ പെൻഷൻ എത്രയും വേഗം വിതരണം ചെയ്യണമെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ ആവശ്യപ്പെട്ടു.